ലോക്‌സഭ തെരഞ്ഞെടുപ്പ്: മുസ്ലീംലീഗിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കം

മലപ്പുറം: | WEBDUNIA|
PRO
PRO
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കം. പൊന്നാനി മണ്ഡലം കണ്‍വന്‍ഷനോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുക. പതിവില്‍നിന്ന് വിപരീതമായി സ്വന്തം നിലയിലാണ് ലീഗ് പ്രചരണം നടത്തുന്നത്.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, കെ പി എ മജീദ്, ഇടി മുഹമ്മദ് ബഷീര്‍, ലീഗ് മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ചടങ്ങില്‍ സംബന്ധിക്കും. 20 മണ്ഡലങ്ങളിലെ കണ്‍വന്‍ഷിന് ശേഷം വാര്‍ഡ്, പഞ്ചായത്ത് തലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് ലീഗ് നേത്യത്വത്തിന്റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :