വേണ്ടിവന്നാല്‍ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുസ്ലീം‌ലീഗ്

മലപ്പുറം| WEBDUNIA|
PRO
PRO
സ്വന്തം നിലക്ക് ലോക്‍സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും വേണ്ടിവന്നാല്‍ ഒറ്റക്ക് മത്സരിക്കുമെന്നും മുസ്ലീം‌ലീഗ്‍. മുസ്ലിം ലീഗ് സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം ഇടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്.

സെക്രട്ടേറിയേറ്റ് യോഗത്തില്‍ സ്വന്തം നിലക്ക് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പ്രഖ്യാപിക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചു. മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 20ന് നടക്കും. രണ്ടാംഘട്ട കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 20ന് ശേഷമായിരിക്കും നടക്കുക. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുന്നണിക്കകത്തെ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുയാണ്.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കണം. ലീഗിന്റെ പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസ് പരിഹരിക്കണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികളുമായി മുന്നോട്ടു പോകും. തത്ക്കാലം മുന്നണിയില്‍ തുടരും. യുഡിഎഫ് സംവിധാനം നിലനില്‍ക്കണമെന്നാണ് ലീഗിന്റെ ആഗ്രഹമെന്നും ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :