ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: ഇ അഹമ്മദ് മലപ്പുറത്ത്, ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും
കോഴിക്കോട്|
WEBDUNIA|
PRO
PRO
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ഇ അഹമ്മദ് മലപ്പുറത്തും ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ആണ് സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിച്ചത്.
ദേശീയതലത്തില്‍ ഇ അഹമ്മദിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
മലപ്പുറത്ത് അഹമ്മദിനെ മത്സരിപ്പിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പാണ് മണ്ഡലം കമ്മിറ്റികളില്‍ നിന്ന് ഉയര്‍ന്നത്. പക്ഷേ പിന്‍മാറില്ല എന്ന നിലപാടില്‍ അഹമ്മദ് ഉറച്ചുനില്‍ക്കുകയായിരുന്നു.