മുസ്ലീം ലീഗിന് ആക്രാന്തം കൂടിയതുകൊണ്ടാണ് അവരുടെ മതേതര മുഖം നഷ്ടമായതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നാലു കിട്ടിയാലും അഞ്ചു വേണമെന്ന ആക്രാന്തമാണ് ലീഗിന്റെ മതേതര മുഖം നഷ്ടമാക്കിയതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷവും ലീഗ് നേതാക്കള്‍ തനിക്കും ആര്യാടനുമെതിരെ രംഗത്തുവന്നിരുന്നു. ലീഗിന്റെ എതിര്‍പ്പ് തനിക്ക് പ്രശ്നമല്ല. സൗഹൃദമെങ്കില്‍ സൗഹൃദം. ഇല്ലെങ്കില്‍ യുദ്ധത്തിനും തയ്യാറാണെന്ന് മുരളീധരന്‍ പറഞ്ഞു.
തന്റെ മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ ലീഗെന്ന് പറയുന്ന ഒരു സാധനമേ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനേത്തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും ലീഗിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവും ലീഗ് നേതൃത്വവും ഇടപെട്ട് വെടി നിര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്‍ വീണ്ടും ലീഗിനെതിരെ മുന്നോട്ട് വന്നിരിക്കുന്നത്.