ലീഗിനു മുമ്പേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കമിട്ട് കോണ്‍ഗ്രസ്
മലപ്പുറം|
WEBDUNIA|
PRO
മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ ഇന്നാരംഭിക്കും. പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
മുസ്ലീംലീഗ് മത്സരിക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സ്വന്തം നിലയിലുള്ള പ്രവര്ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കെപിസിസി അനുമതി നല്‍കിയിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ പ്രചരണം നടത്താന്‍ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ലീഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് നേത്യത്വം തീരുമാനിച്ചത്.
ഓഗസ്റ്റ് 26 മുതല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ വാഹന ജാഥയും, സെപ്റ്റംബര്‍ മാസത്തില്‍ മണ്ഡലം കമ്മിറ്റികളുടെ നേത്യത്വത്തില്‍ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.