ആരുടെയും ഇ-മെയില്‍ തുറന്നു പരിശോധിച്ചിട്ടില്ല: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 21 ജനുവരി 2012 (20:07 IST)
സര്‍ക്കാര്‍ ആരുടെയും ഇ-മെയില്‍ തുറന്നു പരിശോധിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരാളുടെ ഇ-മെയിലെങ്കിലും തുറന്നു പരിശോധിച്ചുവെന്ന്‌ തെളിഞ്ഞാല്‍ എന്തു പ്രായശ്ചിത്തം ചെയ്യാനും തയ്യാറാണ്. ഈ വിവാദത്തില്‍ 'മാധ്യമം' വാരിക തെറ്റുതിരുത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം, ‘ഇ-മെയില്‍ വിവാദ’വുമായി ബന്ധപ്പെട്ട്‌ ‘മാധ്യമം’ വാരികയ്ക്കെതിരെ കേസെടുക്കരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മാധ്യമത്തിനെതിരെ കേസെടുക്കാനുള്ള നീക്കം മാധ്യമസ്വാതന്ത്ര്യത്തിന്‌ നേര്‍ക്കുള്ള കടന്നുകയറ്റമാണ് - പിണറായി പറഞ്ഞു.

മാധ്യമത്തിനെതിരെ കേസെടുക്കാനുള്ള ശ്രമം അവിവേകമാണ്. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഇക്കാര്യത്തില്‍ യുക്തിസഹമായ വിശദീകരണം നല്‍കണം - പിണറായി ആവശ്യപ്പെട്ടു.

എന്നാല്‍, ‘മാധ്യമ’ത്തിനെതിരെ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിനുള്ളില്‍ അഭിപ്രായവ്യത്യാസം തുടരുകയാണ്. മാധ്യമത്തിനെതിരെ കേസെടുക്കണമെന്ന നിലപാടാണ് സര്‍ക്കാരിലെ ശക്തനായ ആര്യാടന്‍ മുഹമ്മദിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :