ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ് കേണല്‍ മോഹന്‍ലാല്‍ കശ്മീരില്‍ പോകുന്നു. ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ അദ്ദേഹം ജമ്മുകശ്മീരിലെ രജോറി ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപം നാരിയയില്‍ ഉണ്ടാവും. ഓണററി ലഫ്. കേണല്‍ ആയശേഷം ആദ്യമായാണ് ഔദ്യോഗികമായി മോഹന്‍ലാല്‍ അതിര്‍ത്തിയില്‍ പോകുന്നത്. അവിടെയുള്ള ഒരുക്കങ്ങള്‍ അദ്ദേഹം പരിശോധിക്കും. മലയാളി ജവാന്മാരെയും കാണും.