റെയില്‍വെ വാക്കു പാലിച്ചില്ല; മണ്ണെടുപ്പ്‌ നാട്ടുകാര്‍ വീണ്ടും തടഞ്ഞു

ചെങ്ങന്നൂര്‍: | WEBDUNIA|
PRO
PRO
റെയില്‍വെ അധികൃതര്‍ വാക്ക്‌ പാലിക്കാത്തതിനെ തുടര്‍ന്ന്‌ ചെറിയനാട്‌ റെയില്‍വെ സ്റ്റേഷന്‌ തെക്കു ഭാഗത്തുള്ള മണ്ണെടുപ്പ്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ വീണ്ടും തടഞ്ഞു. ഇടമുറി റെയില്‍വെ ഗേറ്റിന്‌ സമാന്തര റോഡില്‍ ചെങ്ങന്നൂര്‍- തിരുവല്ല ഇരട്ടപാതയ്ക്കായി റോഡ്‌ കുഴിച്ചുള്ള മണ്ണെടുപ്പാണ്‌ തടഞ്ഞത്‌.

പാളത്തിന്റെ നിരപ്പിന്റെ അളവില്‍ മണ്ണെടുക്കാനാണ്‌ കരാര്‍ നല്‍കിയിരുന്നത്‌. എന്നാല്‍ കഴിഞ്ഞ 29ന്‌ കരാര്‍ ജോലിക്കാര്‍ അളവില്‍ കൂടുതല്‍ മണ്ണെടുക്കുകയും റോഡില്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. തുടര്‍ന്ന്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണെടുപ്പിനായി എത്തിച്ച ജെസിബി തടയുകയും റെയില്‍വെ അധികൃതര്‍ക്ക്‌ പരാതി നല്‍കുകയും ചെയ്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വെ സീനിയര്‍ മാനേജര്‍ ജോസഫ്‌ സ്ഥ ലം സന്ദര്‍ശിക്കുകയും നാട്ടകാരുമായി നടത്തിയ ചര്‍ച്ചയില്‍ കുഴികള്‍ രൂപ്പപെട്ട സ്ഥലത്ത്‌ മണ്ണിട്ട്‌ സഞ്ചാരയോഗ്യമാക്കാം എന്ന്‌ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ അധികൃതര്‍ നല്‍കിയ ഉറപ്പ്‌ പാലിക്കാതെ വീണ്ടും മണ്ണെടുപ്പ്‌ ആരംഭിച്ചതോടെയാണ്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്‌.

ഈ റോഡ്‌ സഞ്ചാരയോഗ്യമായി തന്നെ നിലനിര്‍ത്തണമെന്നും സമീപത്തുള്ള വീടുകള്‍ സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ മണ്ണെടുപ്പ്‌ നിര്‍ത്തിവക്കുകയായിരുന്നു. ഇന്ന്‌ രാവിലെ 10.30ന്‌ റെയില്‍വെ അധികൃതര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :