റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിച്ചില്‍; ആറ് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവനന്തപുരത്ത് റെയില്‍വെ പാളത്തിലേക്ക് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതിനാല്‍ തലസ്ഥാനത്ത് നിന്ന് പുറപ്പെടേണ്ട ആറ് ട്രെയിനുകള്‍ റദ്ദാക്കി.

നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

നാഗര്‍കോവില്‍-കൊച്ചുവേളി, കൊച്ചുവേളി-നാഗര്‍കോവില്‍, തിരുവനന്തപുരം-കൊല്ലം പാസഞ്ചറും റദ്ദാക്കി. തിരുവനന്തപുരം-ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്, കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി ജനത ട്രെയിനുകളും അനിശ്ചിതമായി വൈകുകയാണ്

11.15 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുകയുള്ളൂ. തിരുവനന്തപുരം-ഹൈദരാബിദിലേക്കുള്ള ശബരി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 8.05ന് മാത്രമെ പുറപ്പെടുകയുള്ളെന്നുമാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തേക്കുള്ള എല്ലാ തീവണ്ടികളും ഇവിടെ എത്തിച്ചേരാന്‍ വൈകും. മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പുറപ്പെട്ട പരശുറാം എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയെന്നുമാണ് റിപ്പോര്‍ട്ട്. വലിയശാലയിലും കൊച്ചുവേളിയിലുമാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്.

10 മണിയോടെ തിരുവനന്തപുരം-കൊച്ചുവേളി ട്രാക്കില്‍ തീവണ്ടി ഗതാഗതം പുന: സ്ഥാപിക്കാനാകുമെന്നാണ് റെയില്‍വെ കരുതുന്നത്. നാഗര്‍കോവിലിലേക്കുള്ള ട്രെയ്ന്‍ ഗതാഗതം പുനസ്ഥാപിക്കല്‍ അല്‍പ്പം വൈകുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :