രാഹുല്‍ ഇന്ന് കേരളത്തില്‍; ചെന്നിത്തലയുടെ വകുപ്പ് ഇന്നറിയാം

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കെപിസിസി പ്രസിഡണ്ട് നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

പ്രതിരോധ മന്ത്രി എകെ ആന്റണിയും പരിപാടിയില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളം മുതല്‍ മസ്‌ക്കറ്റ് ഹോട്ടല്‍ വരെയും ഇവിടുന്ന് സെന്‍ട്രല്‍ സ്‌റ്റേഡിയം വരെയുമാണ് നിയന്ത്രണം.

കഴിഞ്ഞ മാസമാണ് രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് തുടക്കമായത്. കാസര്‍ഗോഡ് നിന്നും ആരംഭിച്ച ജാഥാപര്യടനം കഴിഞ്ഞ ദിവസം പാറശ്ശാലയില്‍ സമാപിച്ചിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും രമേശ് മന്ത്രിസഭയിലേക്ക് വരുന്നുവെന്നതാണ് സമാപന സമ്മേളനത്തിലെ സജീവ ചര്‍ച്ച. ഇന്ന് കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധി പുതിയ കെപിസിസി പ്രസിഡണ്ട് സംബന്ധിച്ചും മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചും കൂടിയാലോചനകള്‍ നടത്തുമെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :