രാഷ്ട്രീയത്തിലേക്കില്ല, വാര്‍ത്ത തെറ്റെന്ന് മമ്മൂട്ടി

കൊച്ചി| WEBDUNIA|
PRO
PRO
ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടി രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന വാര്‍ത്ത തെറ്റെന്ന് മമ്മൂട്ടി. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റ് ഇലക്ഷനില്‍ താന്‍ മത്സരിയ്ക്കുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപിയ്ക്കുന്നത് കണ്ടു. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്നതായി മമ്മൂട്ടി ഫേസ്‌ബുക് വോളില്‍ കുറിച്ചു.

മമ്മൂട്ടിയെ ഇടതുസ്വതന്ത്രനായി തിരുവനന്തപുരത്തോ കൊച്ചിയിലോ മത്സരിപ്പിക്കാനാണ് സിപി‌എം തീരുമാനമെന്നായിരുന്നു വാര്‍ത്ത. നിലവില്‍ സിപി‌എം രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തുന്ന മമ്മൂട്ടിയെ ഒരു സഖാവാക്കി പൊതുജനമധ്യത്തില്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതു കൊണ്ട് വാര്‍ത്ത പരക്കുകയും ചെയ്തു. നിലവില്‍ പാര്‍ട്ടി അധീനതയിലുള്ള ചാനലായ കൈരളിയുടെ ചെയര്‍മാനാണ് മമ്മൂട്ടി. താന്‍ ഒരു ലിബറല്‍ കമ്യൂണിസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന താരം തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി.

മുമ്പ്‌ ഇടതുപക്ഷം രാജ്യസഭാ സീറ്റ്‌ വാഗ്‌ദാനം ചെയ്തെങ്കിലും മമ്മൂട്ടി നിരസിച്ചിരുന്നു. എറണാകുളം സീറ്റില്‍ മത്സരിയ്‌ക്കാന്‍ പാര്‍ട്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ലെന്നും തിരുവനന്തപുരമാണ് മമ്മൂട്ടിയ്ക്ക് താല്പര്യമെന്നും വരെ വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടെയിരുന്നു. ഇതെല്ലാം നിഷേധിച്ചാണ് ഇപ്പോള്‍ മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :