രക്ഷാബന്ധന്റെ ഭാഗമായി രാഖി കെട്ടിയ സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടി

രക്ഷാബന്ധന്റെ ഭാഗമായി രാഖി കെട്ടിയ സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടി

നരുവാമൂട്| jibin| Last Modified ശനി, 26 ഓഗസ്റ്റ് 2017 (20:58 IST)
രക്ഷാബന്ധന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ വച്ച് രാഖി കെട്ടിയ സംഭവത്തില്‍ പൊലീസുകാർക്കെതിരെ നടപടി. തിരുവനന്തപുരം നരുവാമൂട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്കെതിരെയാണ് നടപടി. ഇവരെ എആർ ക്യാപിലേക്ക് മാറ്റി.

സ്‌റ്റേഷനില്‍ എത്തിയ ബിജെപി പ്രവർത്തകർ പൊലീസുകാർക്ക് രാഖി കെട്ടികൊടുക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് തേടുകയും തുടര്‍ന്ന് നടപടിയെടുക്കുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :