രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; കേന്ദ്ര മന്ത്രിമാരുടെ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
ചീയപ്പാറ|
WEBDUNIA|
PRO
ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുടെ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നും ഇടുക്കിയില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ചീയപ്പാറയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം താന്‍ നേരിട്ട് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയോട് സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് കേരളത്തില്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.നാവികസേനയുടെയും ദുരന്തനിവാരണ സേനയുടെയും 300 പേരടങ്ങുന്ന സംഘം എത്തിയിട്ടുണ്ട്.
ദുരന്തനിവാരണ സേനയുടെ ഒരു സംഘത്തോട് മുല്ലപ്പെരിയാര്‍ ഡാമില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വനപാതകളില്‍ അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അടിമാലിക്കും നേര്യമംഗലത്തിനും മധ്യേ ചീയമ്പാറ വെള്ളച്ചാട്ടത്തിനരികില്‍ റോഡില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യുന്നവര്‍ക്ക് മേല്‍ മലയിടിഞ്ഞ് വലിയ ദുരന്തമാണ് ഇന്നലെയുണ്ടായത്. ആ സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും വാഹനങ്ങള്‍ കൊക്കയിലേക്ക് പതിക്കുകയും ചെയ്തിരുന്നു.