കോടികള്‍ തട്ടിയെടുത്ത യുവതി പിടിയില്‍

ആറ്റിങ്ങല്‍| Last Modified വെള്ളി, 4 ജൂലൈ 2014 (19:42 IST)
ആറ്റിങ്ങലിലും പരിസരങ്ങളിലും നിന്നുമായി കോടികള്‍ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ ആലം‍കോട് മണ്ണൂര്‍ ഭാഗം രേവതി നിവാസില്‍ ബീനാ രാജ് എന്ന 44 കാരിയാണു പിടിയിലായത്.

ഇരുപത്തിയൊന്നിലേറെ കേസുകളാണ്‌ ഇവര്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത്. ആറ്റിങ്ങലില്‍ നിന്ന് മുങ്ങിയ ഇവരെ കൊല്ലത്തു നിന്നാണ്‌ ക്രൈം‍ബ്രാഞ്ച് പിടികൂടിയത്. പ്രതിയ ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‍ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

ഇവര്‍ക്കെതിരെ തിരുവനന്തപുരം അതിവേഗ കോടതിയില്‍ തന്നെ അഞ്ച് കേസുകള്‍ നിലവിലുണ്ട്. ബീനാരാജിനൊപ്പം ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കെതിരെയും തട്ടിപ്പു കേസുകളുണ്ടെങ്കിലും പൊലീസ് ഇതുവരെ ഇക്കാര്യത്തില്‍ നടപടിയൊന്നും എടുത്തിട്ടില്ല എന്ന് ആക്ഷേപമുണ്ട്.

എട്ടു മാസങ്ങള്‍ക്ക് മുമ്പാണ്‌ ഇവര്‍ക്കെതിരെ തട്ടിപ്പ് കേസുകള്‍ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നത്. ആറ്റിങ്ങല്‍, കൊല്ലം, തിരുവനന്തപുരം, പോത്തന്‍കോട്, വെഞ്ഞാറമൂട്, കൊട്ടാരക്കര എന്നീ പ്രദേശങ്ങളിലെ പലരില്‍ നിന്നായി 30 കോടി രൂപയിലേറെ തട്ടിപ്പാണ്‌ ഇവര്‍ നടത്തിയതെന്ന് പരാതിയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :