യുഡിഎഫില്‍ നിന്ന് ആരും പോകില്ലെന്ന് സുധീരന്‍

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (08:31 IST)
യു ഡി എഫില്‍ നിന്ന് ആരും വിട്ടുപോകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ഇടതുമുന്നണിക്ക് തനിച്ചു മുന്നോട്ടു പോകാന്‍ ആത്മവിശ്വാസമില്ലാത്തതു കൊണ്ടാണ് മറ്റു കക്ഷികളെ വിളിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില കക്ഷികള്‍ യു ഡി എഫ് വിട്ടു പോകുമെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും സുധീരന്‍ പറഞ്ഞു. എല്‍ ഡി എഫിന്റെ ദൗര്‍ബല്യവും ആത്മവിശ്വാസക്കുറവുമാണു പുതിയ കക്ഷികളെ തേടാനുള്ള വ്യഗ്രത ചൂണ്ടിക്കാട്ടുന്നത്.

യു ഡി എഫ് പ്രവര്‍ത്തനം സംബന്ധിച്ചോ അരുവിക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചോ മുന്നണിയില്‍ യാതൊരു ആശങ്കയുമില്ല. ചില പ്രശ്നങ്ങളുണ്ട്. അതൊക്കെ തരണം ചെയ്ത് യു ഡി എഫ് മുന്നോട്ടു പോകുമെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :