യു ഡി എഫിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് ആന്റണി
തിരുവനന്തപുരം|
WEBDUNIA|
PRO
യുഡിഎഫിലുണ്ടായ വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി. തിരുവനന്തപുരത്ത് കെപിസിസി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ആന്റണി.
കേരളത്തിലെ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമായെന്നും അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസമാകും. വിവാദങ്ങള്‍ ഒഴിവാക്കിയാല്‍ അത് ഗുണം ചെയ്യുമെന്നും ആന്റണി പറഞ്ഞു.
സുപ്രീംകോടതി കടല്‍ക്കൊല കേസില്‍ സ്വീകരിച്ച നിലപാടുകള്‍ ചരിത്രപരമാണെന്നും ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.