aparna|
Last Modified ബുധന്‍, 8 നവംബര്‍ 2017 (14:25 IST)
ഇഷ്ട താരങ്ങളെ ആരാധിക്കുന്ന കാര്യത്തിൽ മലയാളികൾ വേറെ ലെവൽ ആണെന്ന് തെളിയിക്കുന്ന മത്സരമായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഇന്ത്യ- ന്യൂസിലാൻഡ് മൂന്നാം ട്വിന്റി-20. കനത്ത മഴയായിരുന്നിട്ടു കൂടി ആരാധകരുടെ ഒഴുക്ക് തന്നെയായിരുന്നു.
ഇന്ത്യൻ ടീമിനെ വരവേൽക്കാൻ പ്ലക്കാർഡുകളും പോസ്റ്ററുകളും അടക്കമാണ് ആരാധകർ എത്തിയത്. അക്കൂട്ടത്തിൽ പാലായിൽ നിന്നുമെത്തിയ ഒരു ആരാധകന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സനുനാദ് ഗോപാലകൃഷ്ണൻ എന്ന യുവാവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
'മോളേ സിവാ, അച്ഛനോടു പറയണം പാലായിൽ നിന്നൊരു കട്ടഫാൻ കാണാൻ വന്നിട്ടുണ്ടെന്ന്' എന്നായിരുന്നു പ്ലകാർഡിലെ വാചകങ്ങൾ. മഹേന്ദ്രസിംഗ് ധോണിയുടെ കട്ട ഫാനാണ് ഈ യുവാവ്. ധോണിയുടെ മകൾ
സിവ കഴിഞ്ഞ ആഴ്ചയിൽ മലയാളം ഗാനം ആലപിച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതോടെ ധോണിക്കൊപ്പം സിവയ്ക്കും കേരളത്തിൽ നിന്നും ആരാധകർ ഉണ്ടായി.
ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്