ഒരു മതാചാരവും പിന്തുടരില്ല, ഞങ്ങളുടെ വിവാഹം വ്യതസ്‌തമായിരിക്കും; വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

ഒരു മതാചാരവും പിന്തുടരില്ല, ഞങ്ങളുടെ വിവാഹം വ്യതസ്‌തമായിരിക്കും; വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

  Sagarika Ghatge , Zaheer Khan , Zaheer Marriage , team india , india , cricket , സഹീര്‍ ഖാന്‍ , ഇന്ത്യന്‍ ക്രിക്കറ്റ് , സാഗരിക , വിവഹം
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2017 (15:16 IST)
ഞങ്ങളുടെ വിവാഹം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍. മുസ്ലീം വിശ്വാസ പ്രകാരമുള്ള നിക്കാഹിന് തനിക്ക് താല്‍പ്പര്യമില്ല. അതിനൊപ്പം ഹിന്ദു വിശ്വാസ പ്രകാരമുള്ള സാത്‌ഫെറാസില്‍ നിന്നും സാഗരികയും അകന്നു നില്‍ക്കും. രണ്ടു കുടുംബങ്ങളും അവിടുത്തെ അംഗങ്ങളും തമ്മിലുള്ള കൂടിച്ചേരലിന് ഒരു മതാചാരവും പിന്തുടരാന്‍ ഇഷ്‌ടപ്പെടുന്നില്ലെന്നും സഹീര്‍ പറഞ്ഞു.

ഞാനും സാഗരികയും വ്യതസ്‌ത മതവിഭാഗത്തില്‍ വിശ്വസിക്കുന്നവരാണ്. ഇരു കുടുംബങ്ങളും അങ്ങനെ തന്നെ. അതിനാല്‍ ഒരു മതാചാരവും വിവാഹത്തില്‍ വേണ്ടെന്നാണ് തീരുമാനം. അതിനാല്‍, നിയമപരമായി ഒന്നിക്കാനാണ് തീരുമാനമെന്നും സഹീര്‍ ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വിവാഹത്തിന് മതം പ്രശ്‌നമായി ഇരു കുടുംബങ്ങളു കണ്ടിട്ടില്ല. ഒരേ മതത്തില്‍ പ്പെട്ടയാളെ വിവഹം ചെയ്യുന്നതിനപ്പുറം വ്യക്തിയുടെ സ്വഭാവത്തിനാണ് കുടുംബങ്ങള്‍ പിന്തുണ നല്‍കുന്നത്. അതിനാല്‍ ഈ ബന്ധത്തിന് വീട്ടുകാരുടെ ശക്തമായ പിന്തുണയുണ്ട്. ഈ മാസം 27ന് നടക്കുന്ന വിവാ‍ഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. സുഹൃത്തുക്കള്‍ക്കായി വിവാഹ ശേഷം മുംബൈയിലും, പൂനെയിലും പാര്‍ട്ടി നടത്തുമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :