മോഡി പങ്കെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസും ബഹിഷ്കരിക്കും
വടകര|
WEBDUNIA|
PRO
PRO
ശിവഗിരിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
വര്‍ഗീയതയുടെ പ്രതിരൂപമായ മോഡിയെ കോണ്‍ഗ്രസ് അംഗീകരിക്കില്ല. പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പങ്കെടുക്കില്ല. മോഡിയെ ചടങ്ങിലേക്കു ക്ഷണിച്ചത് സന്ന്യാസിമാരുടെ താല്പര്യപ്രകാരം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയെ ചെന്നിത്തല സന്ദര്‍ശിച്ചു. ഇതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയവിവാദങ്ങള്‍ക്കിടെയാണ് മോഡി ബുധനാഴ്ച കേരളത്തില്‍ എത്തുന്നത്. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മോഡിയെത്തുന്നത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മോഡി പങ്കെടുക്കുന്നതിനാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചിരുന്നു. ഇടതുപാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് മോഡി ശിവഗിരിയിലെത്തുന്നത്. വൈകിട്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം എന്‍എസ്എസും എസ്എന്‍ഡിപിയും മോഡിയുടെ സന്ദര്‍ശനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.