മെഡി:, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നുമുതല്‍

തിരുവനന്തപുരം| WEBDUNIA|
2010-11 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിനുള്ള ഇന്നുമുതല്‍ നടക്കും. 278 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പ്രവേശന പരീക്ഷ നടക്കുക. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എഞ്ചിനീയറിങ്ങിനുള്ള പ്രവേശന പരീക്ഷയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയുമാണ്‌ നടക്കുക.

ഇതില്‍ രണ്ടെണ്ണം ഡല്‍ഹിയിലും ഒരെണ്ണം ദുബായിലുമാണ്‌. എഞ്ചിനീയറിംഗ് പ്രവേശനത്തിനായി ഒരുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ്റി അറുപത്തിയാറുപേര്‍ പരീക്ഷ എഴുതുമ്പോള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നവര്‍ 76,373പേരാണ്‌.

63,776പേര്‍ മെഡിക്കല്‍ എഞ്ചിനിയറിംഗ്പ്രവേശന പരീക്ഷകള്‍ എഴുതുന്നവരാണ്‌. ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങളും പരീക്ഷാര്‍ഥികളുമുള്ളത്‌ തിരുവനന്തപുരം ജില്ലയിലാണ്‌. സംസ്ഥാനത്തെ ഏറ്റവും കുറവ്‌ പരീക്ഷ കേന്ദ്രങ്ങളും പരീക്ഷാര്‍ഥികളും വയനാട്‌ ജില്ലയിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :