മൂന്ന് വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്തല്‍, സിനിമാ നിര്‍മാണം സ്വര്‍ണക്കടത്തിന് പ്രധാനമറ: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്റെ മൊഴി
കോഴിക്കോട്|
WEBDUNIA|
PRO
ചെന്നൈ, കൊച്ചി, കരിപ്പൂര്‍ എന്നീ മൂന്ന് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകനായ ഷഹബാസിന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്.
സിനിമാനിര്‍മാണവും മറ്റ് ബിസിനസുകളും സ്വര്‍ണ്ണക്കടത്തിന് മറയായി ഉപയോഗിച്ചെന്നും ഷഹബാസ് മൊഴി നല്‍കിയിട്ടുണ്ടത്രെ. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാള്‍ ബാംഗ്ലൂരിലാണ് പിടിയിലായത്‍.
കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം സ്വദേശി ഷഹബാസാണ് കര്‍ണാടക പൊലീസ് പിടിയിലായത്. ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന് (ഡിആര്‍ഐ) കൈമാറിയിരുന്നു.
ഇയാള്‍ക്കുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ നേരത്തേ പിടിയിലായ റാഹില ചിരായിയുടെ ബിസിനസ് പങ്കാളിയാണ് ഷഹബാസ് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.