മൂന്ന് വയസുകാരിയോട് ക്രൂരത: പ്രതി പിടിയില്‍

തിരൂര്‍| WEBDUNIA|
PRO
PRO
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നാടോടി കുടുംബത്തിലെ മൂന്നുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. പരപ്പനങ്ങാടി സ്വദേശി ജാസിമാണ്‌ പിടിയിലായത്‌. കോഴിക്കോട്‌ മാര്‍ക്കറ്റില്‍ വച്ചാണ്‌ ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയില്‍ എടുത്തവരില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെ തൃക്കണ്ടിയൂര്‍ മഹിളാസമാജത്തിലെ ജീവനക്കാരിയാണ് കുട്ടിയെ അവശനിലയില്‍ കണ്ടത്. അവര്‍ തിരൂര്‍ പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രി റോഡിലെ കടവരാന്തയിലാണ് അമ്മയും മകളും ഉറങ്ങിയിരുന്നത്.

അടുത്തുള്ള കെട്ടിടത്തിന്റെ മൂത്രപ്പുരയുടെ പിന്നില്‍ പനിച്ച് അവശയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് വലിയ മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് മാറ്റി. ആന്തരികാവയവങ്ങള്‍ക്ക്‌ ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന്‌ കുട്ടിയെ അടിയന്തിര ശസ്‌ത്രക്രിയയ്ക്ക്‌ വിധേയയാക്കി. കുട്ടി അപകടനില തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയെ രണ്ടു ദിവസത്തിനുള്ളില്‍ വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :