മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പ സാധ്യതാ മേഖലയില്‍: വിലാസ് റാവു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യതാ മേഖലയിലാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖ് വ്യക്തമാക്കി. ലോക്സഭയില്‍ പി ടി തോമസ് എം പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഭൂകമ്പ സാധ്യതയുള്ള സോണ്‍ 3 മേഖലയിലാണ് അണക്കെട്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ അഞ്ച് ഭൂകമ്പസാധ്യതാ മേഖലകളാണുള്ളത്. ആദ്യ രണ്ട് മേഖലകള്‍ ശക്തമായ ഭൂചലന സാധ്യതയുള്ള മേഖലയാണെന്ന് അദ്ദേഹം ലോക്‍സഭയില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന സോണ്‍ 3 മേഖലയില്‍ മിതമായ ചലനങ്ങളാണ് അനുഭവപ്പെടുക. ഇവിടെയുണ്ടാകുന്ന ഭൂചലനങ്ങള്‍ ഗുരുതരമല്ലെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നൂറ് വര്‍ഷത്തേക്ക് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ സമര സമിതി പ്രക്ഷോഭം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.