മുല്ലപ്പെരിയാര്‍ കേസില്‍ വാദം പൂര്‍ത്തിയായി

ന്യൂഡല്‍ഹി | WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നടന്നുവന്നിരുന്ന വാദം പൂര്‍ത്തിയായി. കേസ്‌ വിധി പറയാനായി മാറ്റിവച്ചു. കേസില്‍ കക്ഷികളായ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വാദം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ രേഖാമൂലം എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ വാദം എഴുതി നല്‍കണമെന്നും സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

മൂന്നാഴ്‌ച തുടര്‍ച്ചയായ വാദത്തിനൊടുവിലാണ്‌ കേസ്‌ വിധി പറയാന്‍ മാറ്റിവെച്ചത്‌. മുന്‍ നിലപാടില്‍ നിന്ന്‌ കോടതി മാറിയിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്‌ നടത്തിയ പഠനത്തെ കുറിച്ചും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. 2006 ലെ വിധി പുതിയൊരു തീരുമാനമെടുക്കുന്നതിന്‌ തടസ്സമാകില്ലെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പ്രധാന പ്രശ്‌നമാണെന്ന്‌ കോടതി നിരീക്ഷിച്ചിരുന്നു.
-


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :