മുല്ലപ്പെരിയാര്‍: കേരളത്തെ പൂട്ടുമെന്ന് തമിഴ്നാട്

ചെന്നൈ| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കേണ്ട കാര്യമില്ലെന്ന് തമിഴ്നാട്. മാത്രമല്ല നിലവിലുള്ള സ്ഥിതിയില്‍ നിന്ന് ഒരുപടി പോലും മുന്നോട്ട് പോകാന്‍ കേരളത്തെ അനുവദിക്കില്ലെന്നും തമിഴ്നാട് ഭീഷണി മുഴക്കി.

പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്‍റെ ശ്രമത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വമാണ് അറിയിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് കേരളം പറയുന്നത് ശരിയല്ല. സുപ്രീംകോടതിയില്‍ തമിഴ്നാടിന് അനുകൂലമായ വിധി നേടിയെടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാ‍ക്കി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതോടൊപ്പം ഒരു മിനി ഡാം കൂടി പണിയാനാണ് കേരളം പദ്ധതിയിടുന്നത്. പുതിയ അണക്കെട്ടിന്‌ 600 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പണം കേരളം തന്നെ കണ്ടെത്തും. ഇപ്പോഴത്തെ അണക്കെട്ടിന് താഴെയായി, ജൈവവൈവിധ്യം കുറഞ്ഞ പ്രദേശത്താണ് അണക്കെട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ തമിഴ്നാടിന് നല്‍കിവരുന്ന ജലം പുതിയ അണക്കെട്ടില്‍ നിന്നും ലഭ്യമാക്കും.

പുതിയ അണക്കെട്ടിന് 370.1 മീറ്റര്‍ നീളവും 53.22 മീറ്റര്‍ ഉയരവും ഉണ്ടാവും. മിനിഡാമിനാകട്ടെ 137 മീറ്റര്‍ നീളവും 25 മീറ്റര്‍ ഉയരവും ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :