മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാവി കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങുന്നതായി സൂചന. ഇടുക്കിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിളളലുകള്‍ വീഴ്ത്തിയതായാണ് നിഗമനം. മൂന്നു ചെറിയ വിളളലുകളാണ് അണക്കെട്ടില്‍ രൂപപ്പെട്ടിരിക്കുന്നത്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ആണ് ഇവ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഭൂചലനം മൂലമാണോ വിള്ളലുകള്‍ ഉണ്ടായതെന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഉറപ്പിക്കാന്‍ സാധിക്കൂ. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയല്‍ ആണ് പരിശോധന നടത്തിയത്.
ഇടുക്കിയിലെ ഭൂചലനം അണക്കെട്ടിന്റെ താഴ്വരയില്‍ താമസിക്കുന്ന ജനങ്ങളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്.