മുന്‍ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന് പരാതി. ഓടനാവട്ടം ചുങ്കത്തറ നിവാസി അല്‍ അമീന്‍ എന്ന 27 കാരനാണ് മുന്‍ ഭാര്യയുടെ നഗ്നചിത്ര പ്രചരിപ്പിച്ചതെന്ന് കൊട്ടാരക്കര പൊലീസിനു ലഭിച്ച പരാതിയില്‍ പറയുന്നു.
അല്‍ അമീന്‍ വിവാഹം ചെയ്ത യുവതി അടുത്തിടെ ബന്ധം വേര്‍പെടുത്തി ആയൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തു. കൊച്ചാലുമ്മൂട് സ്വദേശിയാണ് യുവതി.
വിവാഹബന്ധം വേര്‍പെടുത്തിയതിലുള്ള ദേഷ്യം തീര്‍ക്കാനായി നേരത്തേ മൊബൈല്‍ ഫോണ്‍ വഴി എടുത്ത ഭാര്യയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചെന്നാണ് വിലയന്തൂര്‍ ജമാ അത്തും പുതിയ ഭര്‍ത്താവും പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.