മുണ്ടുരിയല്‍ കേസ്: പ്രതികളെ കണ്ടാലറിയമെന്ന് ഉണ്ണിത്താന്‍

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 28 ഫെബ്രുവരി 2012 (14:43 IST)
വിവാദമായ കെ പി സി സി ‘മുണ്ടുരിയല്‍’ കേസില്‍ പ്രതികളെയും തൊണ്ടി മുതലായ മുണ്ടും തിരിച്ചറിഞ്ഞതായി രാജ് മോഹന്‍ഉണ്ണിത്താന്‍. കേസിന്റെ വിചാരണക്കിടെയാണ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. അന്നത്തെ കെ പി സി സി പ്രസിഡന്റ് പി പി തങ്കച്ചനും പ്രതികളെ അറിയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൊഴി നല്‍കി.

കേസിലെ തൊണ്ടിമുതലായിരുന്ന ഉണ്ണിത്താന്‍ ധരിച്ച മുണ്ട്‌ കാണാതെ പോയതിനെ തുടര്‍ന്ന്‌ വിചാരണ കുറച്ചു നേരം തടസപ്പെട്ടു. എന്നാല്‍ വിചാരണ നടന്ന സി ജെ എം കോടതിയുടെ മറ്റൊരു മുറിയില്‍ നിന്ന് മുണ്ടും ഷര്‍ട്ടും കണ്ടെടുത്തു.

പ്രതികളെയോ സംഭവസ്ഥലത്ത് അന്നുണ്ടായിരുന്നവരെയോ തനിക്ക് തിരിച്ചറിയാനാവില്ലെന്ന് കേസിലെ ഒന്നാം സാക്ഷി ശരത്ചന്ദ്ര പ്രസാദ് മൊഴിനല്‍കിയിരുന്നു. 2004 ജൂണ്‍ 20ന് പി എം ജി ജംഗ്ഷനിലെ പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിന് മുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും കോണ്‍ഗ്രസ് 'ഐ' ഗ്രൂപ്പിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആള്‍ക്കാര്‍ അക്രമം അഴിച്ചുവിട്ടത്. യോഗത്തിന് മാരുതിവാനിലെത്തിയ നേതാക്കളെ ആക്രമിച്ചശേഷം മുണ്ടുരിഞ്ഞെന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :