‘വക്കം റിപ്പോര്ട്ടി’ല്‍ നടപടി തീരുമാനിച്ചിട്ടില്ല: ഹസന്
കോഴിക്കോട്|
WEBDUNIA|
Last Modified ശനി, 28 ജനുവരി 2012 (16:55 IST)
തെരഞ്ഞെടുപ്പ് പരാജയത്തെ വിശകലനം ചെയ്യുന്ന വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയൊന്നും തീരുമാനിച്ചിട്ടില്ലെന്ന് കെ പി സി സി വക്താവ് എം എം ഹസന്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച വക്കം തന്നെ കേരളം വിട്ടുപോയെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എം ഹസന്.
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമോ എന്ന് വക്കം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്ന് ഹസന് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്ത് നടപടി സ്വീകരിക്കണമെന്ന് കെ പി സി സിയാണ് തീരുമാനിക്കേണ്ടത് - ഹസന് പറഞ്ഞു.