മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കെ ആര്‍ ഗൗരിയമ്മ
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്ന് പറഞ്ഞാണ് ക്ഷണം നിരസിച്ചത്. തന്നെ പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കണമെന്നും മറുപടി നല്‍കിയതായി ഗൗരിയമ്മ പറഞ്ഞു.
വയലാര്‍ രവിയും കെ സി വേണുഗോപാലും തെരഞ്ഞെടുപ്പില്‍ ജെഎസ്എസ്സിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും ഗൗരിയമ്മ പറഞ്ഞു. ജെഎസ്എസ് തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
യുഡിഎഫ് വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കി പറ്റിച്ചു. ആത്മാര്‍ത്ഥതയുള്ളവരെ തഴയുന്നതാണ് യുഡിഎഫിന്റെ നയം. യുഡിഎഫ് വിടണോ എന്ന കാര്യം പ്രവര്‍ത്തകര്‍ തീരുമാനിക്കുമെന്നും ഗൗരിയമ്മ വ്യക്തമാക്കി. യുഡിഎഫ് വിടണമെന്ന പ്രമേയം ജില്ലാസമ്മേളനം പാസ്സാക്കി. 76 പേരില്‍ 75 പേരും പ്രമേയത്തെ അനുകൂലിച്ചു. ജനുവരി 25, 26, 27 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും ഈ പ്രമേയം അവതരിപ്പിക്കും.<