മിമിക്രി കലാകാരനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടിയ സംഭവം: കാമുകി അറസ്റ്റില്‍

കോട്ടയം| WEBDUNIA|
PRO
മിമിക്രി കലാകാരനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ കാമുകിയെ അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം സ്വദേശി ശ്രീകലയാണ് അറസ്റ്റിലായത്.

തൃക്കൊടിത്താനം സ്വദേശിനി ശ്രീകലയും ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേരുമാണ് അറസ്റ്റിലായത്. ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി മുമണ്ടട്ട് പുതുപ്പറമ്പില്‍ ലെനീഷിനെ (31)യാണ് കൊലപ്പെടുത്തി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

പാമ്പാടി കുന്നേല്‍പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ആലാംപള്ളി കുന്നേല്‍പാലത്തിനു സമീപമുള്ള റോഡ‌ുവക്കത്തെ റബര്‍തോട്ടത്തില്‍ നിന്ന് മിമിക്രി കലാകാരനായ ചങ്ങനാശേരി വാഴപ്പള്ളി മുണ്ടേട്ട് പുതുപ്പറന്പില്‍ ലെനീഷിന്റെ (31) മൃതദേഹം കണ്ടെത്തിയത്.


തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ബലമായി ആസി‌‌ഡ് കുടിപ്പിക്കുവാനും ശ്രമമുണ്ടായി. അന്നനാളത്തിലും ആമാശയത്തിലും ശ്വാസകോശത്തിലും ആസിഡിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :