മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കരുത്; ദേശാഭിമാനി ഭൂമി വിറ്റത് പാര്‍ട്ടി അറിഞ്ഞാണെന്ന് പിണറായി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദേശാഭിമാനിക്കെതിരേ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ദേശാഭിമാനി ഭൂമി വിറ്റതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടി അറിഞ്ഞാണ് ഭൂമി വിറ്റത്.
ഗൌരിയമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് പുറത്തുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന് ആരെങ്കിലും പറയുമോയെന്നും പിണറായി ചോദിച്ചു. ദേശാഭിമാനി ഭൂമി വാങ്ങിച്ച ഡാനിഷ് ചാക്കോ തന്നെയാണ് ഇപ്പോഴും കമ്പനിയുടെ ഉടമ. മറിച്ച് രേഖയുണ്ടെങ്കില്‍ പുറത്തുവിടാന്‍ ഏഷ്യാനെറ്റ് ന്യൂസിനെ പിണറായി വെല്ലുവിളിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനെതിരേ കടുത്ത ആരോപണങ്ങളാണ് പിണറായി ഉന്നയിച്ചത്. ഏഷ്യാനെറ്റ് ദേശാഭിമാനിക്കെതിരേ കള്ളപ്രചരണം നടത്തുകയാണ്. ഇതിന് പിന്നില്‍ സ്ഥാപിത താല്പര്യങ്ങളാണുള്ളതെന്നും പിണറായി കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ ഈ മാസം 15 മുതല്‍ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ചുരുങ്ങിയത് 10 കേന്ദ്രങ്ങളില്‍ നിരാഹാര സമരം നടത്തും. എത്ര ദിവസത്തേക്കാണ് സമരമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നിലപാട് മാറ്റും വരെ സമരം നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.