മാണിയെ തഴുകി ഇടതുപക്ഷം; മന്ത്രിസഭയില്‍ കേമന്‍ മാണി!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെ എം മാണിയെ പുകഴ്ത്തി ഇടതുപക്ഷം. മാ‍ണിയുടെ കാരുണ്യ പദ്ധതി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പദ്ധതിയെക്കാള്‍ മികച്ചതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. മാണി സെക്രട്ടറിയേറ്റിലിരുന്ന് ഇരുന്നൂറ് കോടിയുടെ ആശ്വാസപ്രവര്‍ത്തനം നടത്തിയെന്ന് കോടിയേരി പറഞ്ഞു.

കേരളം മുഴുവന്‍ നടന്ന് മുഖ്യമന്ത്രി നടത്തിയത് ഇരുപത് കോടിയുടെ ആശ്വാസപദ്ധതി. എന്നാല്‍ മാണി സെക്രട്ടറിയേറ്റിലിരുന്നാണ് ഇരുന്നൂറ് കോടിയുടെ ആശ്വാസപദ്ധതികള്‍ ചെയ്തതെന്നും കോടിയേരി പറ‍ഞ്ഞു. അതേസമയം കാലിന്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയണമെന്ന് കെ എം മാണിയെ ഉദ്ദേശിച്ച് തോമസ് ഐസക് എംഎല്‍എയും വ്യക്തമാക്കി.

ഇതോടെ രാഷ്ട്രീയ നീക്കങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായി. സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് കെ എം മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അപമാനം സഹിച്ച് യുഡിഎഫില്‍ നില്‍ക്കണോയെന്ന കാര്യം മാണി തീരുമാനിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ആവശ്യപ്പെട്ടത്.

തീരുമാനമെടുക്കാന്‍ മാണിക്ക് ഇനിയും സമയമുണ്ടെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.കോടിയേരിയുടെ പ്രസ്താവനകളുടെ പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മാണിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പിന്തുണയ്ക്കുന്ന കാര്യം പരിശോധിക്കുമെന്ന് പറഞ്ഞു.

എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയതോടെ അതുമായി ബന്ധപ്പെട്ട ആഭ്യൂഹങ്ങള്‍ക്ക് അവസാനിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തിന് ശ്രമം നടത്തിയിട്ടില്ലെന്നും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ തന്ത്രമാണെന്നും മാണിയും പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാണിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന സിപിഐയുടെ പ്രസ്താവന മാനിക്കുമെന്ന് ഒരു ഘട്ടത്തില്‍ കെ എം മാണി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന പിണറായിയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് മാണി മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയത്. നേരത്തെ തോമസ് ഐസക് എംഎല്‍എയും കെ എം മാണിയോട് മൃദുസമീപനമാണെന്ന് വെളിപ്പെടുത്തിയിരുന്നു. കേരള കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മയില്ലെന്നാണ് തോമസ് ഐസക് വ്യക്തമാക്കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :