ബജറ്റവതരിപ്പിച്ചാല്‍ മാണിക്ക് സിന്ധു ജോയിയുടെ വക ഒരുപവന്‍ സമ്മാനം!

തിരുവനന്തപുരം| vishnu| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (17:20 IST)
നാളെ നിയമസഭയില്‍ ബജറ്റ് അവതരനം നടക്കുമോ ഇല്ലയോ എന്ന് കേരളം ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍ ഇടത്- യുവമോര്‍ച്ചാ സമരപ്രഖ്യാപനത്തിനിടെ ധനമന്ത്രി കെ‌എം മാണിക്ക് പരിഹാസ ശരവുമായി ഇടതു പക്ഷത്ത് നിന്നും വലത് പക്ഷത്തേയ്ക്ക് പോയ നേതാവ് സിന്ധു ജോയി രംഗത്ത്.

കെ.എം മാണിയുടെ ബജറ്റ് അവതരണം എതു വിധേനയും തടയാന്‍ പ്രതിപക്ഷം തയ്യാറെടുക്കുമ്പോള്‍ ഒരു ഉശിരന്‍ സമരം കാണാന്‍ കാത്തിരിക്കുകയാണ്. ഇടതുമുന്നണിയുടെ പ്രതിഷേധം മറികടന്ന് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ഒരു പവന്‍ നല്‍കുമെന്നാണ് സിന്ധു ജോയിയുടെ വാഗ്ദാനം. നാളെ നടക്കാനിരിക്കുന്ന എല്‍ഡിഎഫ് പ്രക്ഷോഭത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സിന്ധു ജോയിയുടെ വാഗ്ദാനം.

'ഒരു ഉശിരന്‍ സമരം കാണാന്‍ കണ്ണുകള്‍ കൊതിക്കുന്നു. ഇന്ന് ഉണ്ടാകും നാളെ ഉണ്ടാകും എന്ന് കരുതി എത്രദിവസമായി കാത്തിരിക്കുന്നു. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന നാളെ നടക്കാന്‍ പോകുന്ന സമരത്തിലാണ് ഇപ്പോള്‍ പ്രതീക്ഷ മുഴുവന്‍. എതിര്‍പ്പുകള്‍ മറികടന്ന് മാണി സാര്‍ ബജറ്റ് അവതരിപ്പിച്ചാല്‍ എന്റെ വക ഒരു പവന്‍.. ഇതാണ് സിന്ധു ജോയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :