മാണിക്ക് സുധീരന്റെ പിന്തുണ; ബജറ്റ് മാണി തന്നെ അവതരിപ്പിക്കും

കോഴിക്കോട്| Joys Joy| Last Modified വ്യാഴം, 22 ജനുവരി 2015 (10:13 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് സുധീരന്‍ നയം വ്യക്തമാക്കിയത്.
ബജറ്റ് ആര് അവതരിപ്പികുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മാറ്റമില്ലെന്നായിരുന്നു സുധീരന്‍ പറഞ്ഞത്.

കഴിഞ്ഞദിവസം ഒരു വാര്‍ത്താചാനലിന്റെ ന്യൂസ് അവര്‍ പരിപാടിയില്‍ ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കണമെന്ന് കെ പി സി സി വക്താവ് അജയ് തറയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്ത് ബജറ്റ് അവതരിപ്പിക്കുന്ന കാര്യം ആലോചിക്കണം. ആരോപണവിധേയനായ ഒരാള്‍ ബജറ്റ് അവതരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത് ആയിരിക്കും. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അജയ് തറയില്‍ വ്യക്തമാക്കിയിരുന്നു. അജയ് തറയിലിന്റെ ഈ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് സുധീരന്‍ ഇന്ന് മാണിക്ക് പിന്തുണയുമായിബ് എത്തിയത്.

ബജറ്റ് ആര് അവതരിപ്പിക്കും എന്നത് സംബംന്ധിച്ച് വിവാദപരമായ പരാമര്‍ശങ്ങളിലേക്ക് ആരും പോകരുത്. ഈ വിഷയത്തില്‍ തര്‍ക്കമോ ചര്‍ച്ചയോ ഉചിതമല്ല. ബജറ്റ് ആര് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :