കൊച്ചി|
jibin|
Last Modified ബുധന്‍, 21 ജനുവരി 2015 (10:56 IST)
ബിജു രമേശ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭാഷണങ്ങള്‍ സ്വകാര്യ സംഭാഷണമാണെന്നും. ധനകാര്യ മന്ത്രി കെഎം മാണിക്ക് പണം കൊടുക്കുകയോ, അദ്ദേഹവുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് എലഗന്‍സ് ബാര്‍ ഉടമ ബിനോയ്.
നെടുമ്പാശേരിയില്‍ വെച്ച് കെഎം മാണിക്ക് രണ്ടു കോടി നല്‍കിയെന്നും, അദ്ദേഹവുമായി സംസാരിച്ചെന്നുമാണ് ബിജു രമേശ് പുറത്തുവിട്ട സംഭാഷണങ്ങള്‍ പറയുന്നത്. എന്നാല്‍ മാണിക്ക് പണം കൊടുക്കുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ബിനോയ് പറഞ്ഞു. സ്വകാര്യ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മുതലെടുപ്പ് നടത്താനാണ് ബിജു ശ്രമിക്കുന്നത്. ബിജു പറഞ്ഞതുപോലുള്ള ഒരു യോഗം ചേര്‍ന്നതായി തനിക്ക് അറിയില്ലെന്നും. ബാര്‍ ഓണേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് മെംബറാണ് താനുമെന്നും അദ്ദേഹം പറഞ്ഞു.
ബിജു രമേശ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭാഷണങ്ങള്‍ ഒരു തെളിവാണെന്ന് തനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടെന്ന് പറയുന്ന 16 മണിക്കൂറുള്ള സംഭാഷണം പുറത്ത് വിട്ടാല്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ബിനോയ് പറഞ്ഞു. ഇന്നലെ ബിജു രമേശിനെ താന്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബിനോയ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.