മഴക്കെടുതി: മാനദണ്ഡങ്ങളില്‍ ഇളവു വേണമെന്ന് മന്ത്രി
കോഴിക്കോട്|
WEBDUNIA|
കാലവര്‍ഷക്കെടുതിക്കുളള കേന്ദ്രസഹായത്തിന്‍റെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മഴക്കെടുതികള്‍ വിലയിരുത്താന്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിക്ഷോഭം നേരിടാന്‍ കേരളത്തിനുളള കേന്ദ്രസഹായം വര്‍ധിപ്പിക്കണം. ഉരുള്‍പൊട്ടലിനെ ഭൂമിനഷ്‌ടപ്പെടുന്നതായി കണക്കാക്കി സഹായം അനുവദിക്കണം. ഉരുള്‍പൊട്ടലിലും, കടല്‍ക്ഷോഭത്തിലും വീടും, സ്ഥലവും നഷ്‌ടപ്പെട്ടവരുടെ കണക്ക് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് 13 പേര്‍ കൂടി മരിച്ചതോടെ കനത്ത മഴയില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 37 ആയി. മഴക്കെടുതികളില്‍ സംസ്ഥാനത്തെമ്പാടുമായി 225 കോടി രൂപയുടെ നഷ്‌ടമുണ്‌ടായെന്നാണ് ഏകദേശ കണക്ക്. 609 വീടുകള്‍ പൂര്‍ണമായും 13415 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
സംസ്ഥാനത്തെ 564 വില്ലേജുകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാണ്. സംസ്ഥാനത്താകെ 153 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 11337 പേരെ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
ഇന്നലെ തലശേരിയില്‍ പതിനൊന്നും പെരുമ്പാവൂരില്‍ ഒന്‍പതും സെന്‍റീമീറ്റര്‍ മഴ ലഭിച്ചു. കോഴിക്കോട് അഞ്ചും, കണ്ണൂരിലും വൈത്തിരിയിലും 3 സെന്‍റീമീറ്റര്‍ വീതവും മഴ ലഭിച്ചു.