ഇസ്രയേല്‍ ആയുധ ഇടപാട്: ആന്‍റണിക്കെതിരെ ഐസക്ക്

തിരുവനന്തപുരം| WEBDUNIA|
ഇസ്രയേലുമായുള്ള ആയുധ ഇടപാടിനെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി വിശദീകരിക്കണമെന്ന് ധനമന്ത്രി തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.

ഇടതുപക്ഷം എതിര്‍ത്തത് കൊണ്ടും വിജിലന്‍സിന്‍റെ പരാമര്‍ശങ്ങളും മൂലമാണ്‌ ഇടപാടില്‍ ആഗോള ടെണ്‌ടര്‍ വിളിക്കാതിരുന്നത്. സി ബി ഐ അന്വേഷണത്തിന്‍റെ എഫ്‌ ഐ ആറില്‍ പേര്‌ രേഖപ്പെടുത്തിയ കമ്പനികളാണ്‌ ഇവ. സി ബി ഐ സമര്‍പ്പിച്ച എഫ് ഐ ആറില്‍ പേരുണ്‌ടായിട്ടും ഈ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താത്തതെന്താണെന്ന്‌ ആന്‍റണി വിശദീകരിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

എന്നാല്‍, ഇസ്രയേല്‍ ആയുധ ഇടപാടില്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ എ കെ ആന്‍റണിക്കെതിരെ ആരോപണമുന്നയിക്കുന്നില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.

അതേസമയം, ഇസ്രയേല്‍ ആയുധ ഇടപാടില്‍ ആറുശതമാനം കമ്മീഷന്‍ വാങ്ങിയെന്ന ആരോപണം കോണ്‍ഗ്രസ്‌ നിഷേധിച്ചു. ഇത്‌ സര്‍വീസ്‌ ചാര്‍ജ്‌ മാത്രമാണെന്നാണ്‌ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം വിശദീകരിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :