തിരുവന്തപുരം|
AISWARYA|
Last Modified ശനി, 22 ജൂലൈ 2017 (16:46 IST)
മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുകര്‍. ഇത് സംബന്ധിച്ച ഉത്തരവ് ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കി. ഈ ഉത്തരവ് സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കുളുകള്‍ ഉള്‍പ്പെടെ പാലിക്കണമന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ സര്‍ക്കുലറില്‍ പറയുന്നു.
മഴക്കാലത്ത് അനുയോജ്യമായ പാദരക്ഷകള്‍ അണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം എല്ലാ സിബിഎസ്‌ഇ, ഐസിഎസ്‌ഇ പ്രിന്‍സിപ്പല്‍മാര്‍ നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മഴക്കാലത്ത് ഷൂസും സോക്സും ധരിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായതു കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം ഒരു സര്‍ക്കുകര്‍ പുറത്തിറക്കിയത്.