aparna|
Last Modified ശനി, 12 ഓഗസ്റ്റ് 2017 (14:07 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 30 കുരുന്നുകള്‍ മരിച്ചത് ഞെട്ടലോടെയാണ് പുറംലോകമറിയുന്നത്. സംഭവത്തില്‍ ബിജെപിയേയും യോഗി ആദിത്യനാഥിനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാലക്കാട് എംപി എം ബി രാജേഷ്. ഫെസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നത് ഹൃദയഭേദകമാണ്. യു പിയിലെ ആശുപത്രിയിലെ കൂട്ട ശിശുഹത്യ മന:സാക്ഷിയുള്ള എല്ലാവര്‍ക്കും നടുക്കം മാത്രമല്ല രോഷവുമുണ്ടാക്കുന്നു. ഈ ദുരന്തത്തിന്റെ രാഷ്ട്രീയം ഇപ്പോള്‍ പറയുന്നത് മുതലെടുപ്പിനല്ല. ഇപ്പോഴാണത് പറയേണ്ടത് എന്നതുകൊണ്ടാണ്. - രാജേഷ് പറയുന്നു.
പശുസംരക്ഷണം ഉറപ്പാക്കിയവര്‍, പശുക്കളെ സംരക്ഷിക്കാന്‍ ഓടിപ്പാഞ്ഞ് നടക്കുന്നവര്‍ ഈ കുരുന്നുകള്‍ക്ക് പ്രാണവായു ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ എന്ന് രാജേഷ് ചോദിക്കുന്നു. മലയാളികളെ പാഠം പഠിപ്പിക്കാന്‍ യോഗിയെ ആരോ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് കേട്ടെന്നും വരട്ടെയെന്നുമാണ് അദ്ദേഹം പറയുന്നത്.