മലയാളം പരിപോഷിപ്പിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കണം: രാഷ്ട്രപതി

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഭാവി തലമുറയ്ക്കായി മലയാള ഭാഷയെ പരിപോഷിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. യൂണിവേഴ്സിറ്റി സെനറ്റ്‌ ഹാളില്‍ വിശ്വമലയാള മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമലയാള മഹോത്സവം കാലാനുസൃതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി എത്രയും വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ലോകമെമ്പാടുമുള്ള പ്രാദേശിക ഭാഷകളുടെ നിലനില്‍പിന്‌ വെല്ലുവിളിയാകുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

മലയാള ഭാഷ നേരിടുന്ന ചില വെല്ലുവിളികള്‍ക്കുള്ള പരിഹാരമായാണ്‌ വിശ്വമലയാള മഹോത്സവം സംഘടിപ്പിച്ചത്‌. മലയാളത്തില്‍ നിന്നും അടര്‍ന്നുമാറിയാണ്‌ പുതുതലമുറ വളര്‍ന്നുവരുന്നത്‌. ഭാഷയിലും സംസ്കാരത്തിലും ഊന്നിയുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യമൊരുക്കാനാണ്‌ മലയാള സര്‍വകലാശാല രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വമലയാള മഹോത്സവം ഒരു തുടര്‍പ്രക്രിയയാക്കി മാറ്റാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :