മന്ത്രിപുത്രി-മെട്രോ യുദ്ധം മുറുകുന്നു

തിരുവനന്തപുരം| PRATHAPA CHANDRAN|
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പുത്രി ഡോ.വി വി ആശയും എം എ ഫാരിസ് അബൂബക്കറിന്‍റെ മെട്രോ വാര്‍ത്ത എന്ന പത്രവും തമ്മിലുള്ള യുദ്ധം മുറുകുന്നു. ആശയ്ക്ക് 35 ലക്ഷം രൂപ വഴിവിട്ട് അനുവദിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതെനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതോടെ പത്രവും നിലപാട് കര്‍ക്കശമാക്കി.

ആശയുടെ വക്കീല്‍ നോട്ടീസിനെ സ്വാഗതം ചെയ്യുന്നുവെന്ന് മെട്രോ വാര്‍ത്തയുടെ ഓണ്‍-ലൈന്‍ എഡിഷനില്‍ വന്ന പത്രാധിപക്കുറിപ്പില്‍ പറയുന്നു. സത്യം എഴുതുകയോ പറയുകയോ ചെയ്യുന്നവരെ ശത്രുവായിക്കണ്ട് ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന വി എസ് തന്ത്രമാണ് ഇക്കാര്യത്തില്‍ ആശ സ്വീകരിച്ചിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

‘മകളുടെ അച്ഛന്‍ ’എന്ന വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതു പോലെ ഡോ. ആശയുടെ ഗവേഷണ പദ്ധതിക്ക് അംഗീകാരം നല്‍കിയത് വഴിവിട്ടാണെന്ന നിലപാടില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നും അതിന്‍റെ പേരിലുണ്ടാവുന്ന ഭീഷണിയെ അംഗീകാരമായി കരുതുമെന്നും പത്രാധിപക്കുറിപ്പില്‍ പറയുന്നു.

ഫാരിസിന്‍റെ പത്രത്തിന് മന്ത്രിപുത്രിയുടെ വക്കീല്‍നോട്ടീസ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :