മന്ത്രി പി ജെ ജോസഫിന്റെ കാര്‍ ഇഎസ് ബിജിമോള്‍ എംഎല്‍എ തടഞ്ഞു. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ തെളിവെടുപ്പ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തടയല്‍.
സിറ്റിംഗ് സംബന്ധിച്ച് തീരുമാനം ഉടന്‍ വേണമെന്ന ബിജിമോള്‍ ആവശ്യപ്പെട്ടു. കര്‍ഷകരോട് മറുപടി പറഞ്ഞിട്ട് മന്ത്രി പോയാല്‍ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ ഇറക്കാനാവാതെ വന്നതോടെയാണ് തെളിവെടുക്കാനെത്തിയ കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്.
ഇടുക്കി, വയനാട് ജില്ലകളിലെ തെളിവെടുപ്പാണ് റദ്ദാക്കിയത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കസ്തൂരി രംഗന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.
ഇതു നാടകമാണെന്നും ഇടുക്കിയിലെ കാലാവസ്ഥയില്‍ രാവിലെ ഹെലികോപ്ടര്‍ ഇറങ്ങാനാവില്ലെന്ന് അറിയാവുന്നതാണെന്നു ബിജിമോള്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് പിജെ ജോസഫ് അറിയിച്ചതിനെത്തുടര്‍ന്നാണ് ബിജിമോള്‍ പ്രതിഷേധം അറിയിച്ചത്.