മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

കുറവിലങ്ങാട്| WEBDUNIA|
PRO
മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. വയല വാഴക്കാലകോളനിയില്‍ കമ്പിയില്‍ വീട്ടില്‍ ജിമീഷാണ് ജിഷയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് റിപ്പോര്‍ട്ട്.

മദ്യപിക്കരുതെന്ന് പറഞ്ഞപ്പോഴാണ് ജിഷയുമായി ജിമീഷ് വഴക്ക് തുടങ്ങിയതത്രെ. പിന്നീട് മര്‍ദനം തുടങ്ങി സഹികെട്ട് ഭര്‍ത്താവിന്റെ കാലുപിടിക്കാന്‍ കുനിഞ്ഞ ജിഷയെ കയ്യിലിരുന്ന കമ്പി വടിക്ക് അടിച്ച് വീഴ്‌ത്തുകയായിരുന്നു.

മാതാപിതാക്കളുടെയും കുട്ടികളുടെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ഉടന്‍ തന്നെ പൊലീസിലറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ എത്തിയ ജിഷയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രതിയെ കീഴടക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയില്‍ പ്രതിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണത്തില്‍ ചികിത്‌സയിലാണ്. രണ്ടുകുട്ടികളുണ്ട് ഇവര്‍ക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :