ആംബുലന്‍സില്‍ കൊണ്ടു പോകുകയായിരുന്ന രോഗി ഓക്സിജന്‍ കിട്ടാതെ മരിച്ചു
കൊച്ചി|
WEBDUNIA|
Last Modified ചൊവ്വ, 12 ഫെബ്രുവരി 2013 (17:41 IST)
PRO
PRO
ആംബുലന്‍സില്‍ കൊണ്ടു പോകുകയായിരുന്ന രോഗി ഓക്സിജന്‍ കിട്ടാതെ മരിച്ചു. മാലിപ്പുറം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് എറണാകുളം ജനറലാശുപത്രിയിലേക്കു കൊണ്ടു പോയ രോഗിയാണ് മരിച്ചത്. ആംബുലന്‍സില്‍ രോഗിക്ക് നല്‍കിയിരുന്ന ഓക്സിജന്‍ പകുതി വഴി എത്തിയപ്പോള്‍ തീര്‍ന്നു പോകുകയായിരുന്നു.
തുടര്‍ന്ന് അസ്വാസ്ഥ്യം പ്രകടിപ്പിച്ച രോഗി ആശുപത്രിയിലെത്തിയ ഉടന്‍ മരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പുതുവൈപ്പ് ലൈറ്റ് ഹൌസിനു തെക്കു ഭാഗത്തു താമസിക്കുന്ന പള്ളിപ്പാടത്ത് പരേതനായ ജോസഫിന്റെ ഭാര്യ റീത്ത-68 ആണ് മരിച്ചത്.
ഡ്രൈവര്‍ അതിവേഗം ആംബുലന്‍സ് എറണാകുളം ജനറലാശുപത്രിയിലേത്തിച്ചപ്പോഴേക്കും രോഗിയുടെ നില അത്യന്തം ഗുരുതരമാകുകയായിരുന്നു. ഏതാനും സമയത്തിനുള്ളില്‍ രോഗി മരിക്കുകയുമായിരുന്നു.