മദനിക്ക് ജാമ്യം നല്‍കരുതെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാനാവില്ലെന്നും കര്‍ണാടക സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

സത്യവാങ്മൂലം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. മദനിയുടെ ജാമ്യപേക്ഷയില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള 110 പേജടങ്ങുന്ന മറുപടി സത്യവാങ്മൂലമാണ് പുറത്തുവന്നത്.

മദനി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസപ്പെടുത്തുകയാണെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാനാകില്ലെന്നും കര്‍ണ്ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്.

മദനിക്ക് ഗുരുതര അസുഖങ്ങളില്ലെന്നും പ്രായം കൂടുമ്പോഴുണ്ടാകുന്ന സ്വാഭാവിക അസുഖങ്ങള്‍ മാത്രമാണുള്ളതെന്നും സത്യവാങ്മൂലത്തിലുണ്ട്. ആവശ്യമായ ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ മദനിക്ക് ചികിത്സ നല്‍കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :