സ്ഫോടനപരമ്പരക്കേസില്‍ ജയിലിലായ പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനി തുടര്‍ ചികിത്സക്കായി ബാംഗൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറാന്‍ വിസമ്മതിച്ചു. ആശുപത്രിയില്‍ സഹായികളെ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം ആശുപത്രി അധികൃതര്‍ തള്ളിയതാണ് കാരണം. ഇതേതുടര്‍ന്ന് ആശുപത്രിയിലേക്കു പോകുന്നില്ലെന്നു മദനി തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച മുതല്‍ അടുത്തമാസം 21വരെ മഅദനി ആശുപത്രിയില്‍ തുടരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം എല്ലാമാസവും പരിശോധനയ്ക്കു ഹാജരാക്കണമെന്ന ആശുപത്രി നിര്‍ദേശം ജയില്‍ അധികൃതര്‍ പാലിച്ചിരുന്നില്ല. മൂന്നു മാസമായി മഅദനിയുടെ ചികിത്സ മുടങ്ങിയിരുന്നു. കാഴ്ച നഷ്ടപ്പെട്ട വലതു കണ്ണിന്റെ ശസ്ത്രക്രിയക്കും പരിശോധനയ്ക്കുമാണ് തുടര്‍ ചികില്‍സ ആവശ്യപ്പെട്ടിരുന്നത്.