മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ഥികളെ സംബന്ധിച്ചും താന്‍ മത്സരിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ചും തങ്ങളാണ് പ്രഖ്യാപിക്കുക. അവകാശവാദങ്ങളെക്കാള്‍ സൗഹൃദ അന്തരീക്ഷമാണ്‌ യു ഡി എഫിന്‌ വേണ്ടത്‌. കേരളകോണ്‍ഗ്രസ്‌ മാണി വിഭാഗവുമായുള്ള സീറ്റ്‌ ചര്‍ച്ചയില്‍ ലീഗ്‌ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സോഷ്യലിസ്റ്റ്‌ ജനതയുടെ വരവുകൊണ്ട്‌ യു ഡി എഫിന്‌ ഗുണമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പതിനഞ്ചാം തീയതിയോടെ സീറ്റുകളുടെ കാര്യത്തില്‍ ധാരണയാകുമെന്ന് കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം വൈകുന്നേരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സീറ്റുവിഭജനം സംബന്ധിച്ച് ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ചര്‍ച്ച അവസാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :