മണി ഒഞ്ചിയത്ത് നടത്തിയ പ്രസംഗം ആവശ്യമുള്ളതായി തോന്നുന്നില്ലെന്ന് വി‌എസ്

കോഴിക്കോട്| WEBDUNIA|
PRO
സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി ഒഞ്ചിയത്ത് നടത്തിയ പ്രസംഗം ആവശ്യമുള്ളതായി തോന്നുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സിപിഎം നേതാവ് എം എം മണി കഴിഞ്ഞ ദിവസം നടത്തിയ ഒഞ്ചിയം പ്രസംഗത്തെയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തള്ളിയത്. ടി പി ചന്ദ്രശേഖരന്‍ വധത്തെ പറയാതെ പറഞ്ഞ് ന്യായീകരിച്ച് ഒഞ്ചിയത്ത് മണി നടത്തിയ പ്രസംഗമാണ് വി.എസ് തള്ളിയത്.

സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കുട്ടി കഴിഞ്ഞ 17 വര്‍ഷമായി ആവര്‍ത്തിക്കുന്ന കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. കുട്ടിയുടെ അമ്മ സോണിയ ഗാന്ധിക്ക് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

കുര്യന്റെ കാര്യത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ബിജെപി ദേശീയ നേതൃത്വത്തിന് പിന്തിരിപ്പന്‍ നിലപാടാണുള്ളത്. എന്നാല്‍ എഐസിസി നിലപാട് പുന:പരിശോധിക്കാനുള്ള തീരുമാനത്തിലാണെന്നും വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :