ദുബായ്: മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകനും വ്യവസായിയുമായ അംജദ് അലി നിര്യാതനായി. 37 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. അല്‍ഖൈല്‍ ഗെയ്റ്റിലെ താമസ സ്ഥലത്തുവച്ചായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്.